മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ സീതാറാം യച്ചൂരിക്ക് മറുപടി പറയണമെന്ന് ശോഭാസുരേന്ദ്രന്. ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കഴക്കൂട്ടം മണ്ഡലത്തില്‍ എത്തിയതായിരുന്നു അവര്‍.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് മന്ത്രി കടകംപളളി സുരേന്ദ്രനാണ്. കഴക്കൂട്ടത്ത് കടകംപളളിക്ക് നല്കിയ അവസരം ജനങ്ങള്‍ തിരിച്ചെടുക്കുമെന്നും അവര്‍ പറഞ്ഞു. കാര്യവട്ടം കവലയില്‍ പുഷ്പവൃഷ്ടിയോടും വാദ്യമേളങ്ങളോടും കൂടിയാണ് ശോഭയെ സ്വീകരിച്ചത്.
തുടര്‍ന്ന് കാര്യവട്ടം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ പൂര്‍ണകുംഭം നല്കി വരവേല്പ്. തുറന്ന വാഹനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരുടെ ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ ശോഭ പ്രചാരണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക