തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ ആവേശം നിറച്ചിരുന്ന നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ അവര്‍ പ്രശസ്തിയിലേക്കുയര്‍ന്നു.
ഇന്ന് സിനിമാതിരക്കുകളൊഴിഞ്ഞ് ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് നടി . എന്നാല്‍ താനൊറ്റയ്ക്കല്ലെന്നും കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്നും ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്ക് തന്റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.
ഇടയ്ക്ക് ഷക്കീലയുടെ ജീവിത കഥയും ശേഷം അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളും ഉള്‍പ്പെടുത്തി സിനിമയും എത്തിയിരുന്നു. ഷക്കീല എന്ന് പേരിട്ട ചിത്രത്തില്‍ ബോളിവുഡിലെ ശ്രദ്ധേയയായ നടി റിച്ച ഛദ്ദയാണ് ചിത്രത്തില്‍ ഷക്കീലയായെത്തിയത്.ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള, സമ്മി നന്‍വാനി, സഹില്‍ നന്‍വാനി തുടങ്ങി നിരവധി താരങ്ങള്‍ ആണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക