പുതിയ മദ്യനയം പ്രഖ്യാപിച്ച് ഡൽഹി. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കുകയാണെന്ന് ഉപമുഖ്യമന്തി മനീഷ് സിസോദിയ അറിയിച്ചു. മാത്രമല്ല, ഇനിമുതൽ ഡൽഹിയിൽ സർക്കാർ മദ്യശാലകൾ ഉണ്ടാകില്ലെന്നും പുതിയതായി മദ്യ ഷോപ്പുകൾ തുറക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തന്നെ ഡ്രൈ ഡേകളുടെ എണ്ണം വര്‍ഷത്തില്‍ മൂന്ന് എന്നാക്കി കുറയ്ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. മദ്യ ഉപയോഗത്തിലൂടെ ലഭിക്കുന്ന വരുമാനം 20 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നു കൂടിയാണ് മദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക