കാമുകനൊപ്പം ചേർന്ന് അമ്മയെ കൊലപ്പെടുത്തി മകൾ. മുബൈയിലെ താനെയിലാണ് സംഭവം. ഭര്‍ത്താവിൽ നിന്നും വിവാഹമോചനം വേർപെടുത്തി താമസിക്കുകയായിരുന്ന 40 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.
15 വയസുള്ള മകളോടൊപ്പമാണ് ഈ സ്ത്രീ താമസിച്ചിരുന്നത്. മകളുടെ പ്രണയബന്ധം എതിര്‍ത്തതാണ് വിവാഹമോചനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ജീൻസ് ഫാക്ടറിയിൽ ജോലി ചെയ്യുന്നയാളാണ് പെൺകുട്ടിയുടെ കാമുകൻ. ഇവിടെ ഇന്റേൺ ആയിരുന്നു പെൺകുട്ടി.
സ്ത്രീയുടെ ശരീരത്തില്‍ ഒന്നിലധികം മുറിപ്പാടുകൾ ഉണ്ടായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം എന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക