എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് നടന് സണ്ണി വെയ്ന്‍. തീര്‍ച്ചയായും ഇത്തവണ തുടര്‍ ഭരണമുണ്ടാകുമെന്നാണ് സണ്ണി വെയ്നിന്റെ അഭിപ്രായം. കൊവിഡ് സമയത്ത് സര്‍ക്കാര്‍ പകര്‍ന്ന കരുത്തായിരിക്കാം തന്നെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നതെന്നും സണ്ണി അഭിപ്രായപ്പെട്ടു.
പിണറായി വിജയന് എന്ന മുഖ്യമന്ത്രിക്ക് താന്‍ 90-100നുമിടയില്‍ ഏത് മാര്‍ക്ക് വേണമെങ്കിലും കൊടുക്കുമെന്നും താരം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, മറ്റൊരു രീതിയില്‍ ഇതിനെ വളച്ചൊടിക്കരുതെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.
‘തീര്‍ച്ചയായിട്ടും തുടര്‍ ഭരണ സാധ്യത കാണുന്നുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് വേറെ രീതിയില്‍ ആളുകള്‍ വളച്ചൊടിക്കാതെ ഇരുന്നാല്‍ അത്രയും നല്ലത്. 2019ല്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്.
ലോകമെമ്പാടും. കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്ത് നമുക്ക് വീട്ടില്‍ നിന്നൊന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സമയത്ത് നമ്മുക്ക് മാനസികമായി ശക്തി തന്ന സര്‍ക്കാരാണിതെന്ന് പറയാം.
നമ്മുക്ക് ആരോ ഉണ്ടെന്നും, നിങ്ങള്‍ ഒറ്റക്കല്ല എന്നൊക്കെയുള്ള പ്രതീക്ഷ തന്ന സര്‍ക്കാരാണ്. അതായിരിക്കാം എന്നെക്കൊണ്ട് ഇത്് പറയിപ്പിക്കുന്നത് ചിലപ്പോള്‍. പിണറായി എന്ന മുഖ്യമന്ത്രിക്ക് 90-100നിടയിലാണ് ഞാന്‍ മാര്‍ക്ക് കൊടുക്കുന്നത്. അദ്ദേഹത്തിന്റെ നിലപാടുകളൊക്കെ എനിക്ക് ഇഷ്ടമാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക