കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. കുഞ്ചാക്കോബോബൻ, നയൻതാര, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂഡ്ഡ് ട്രെയ്ലർ പങ്കുവെച്ചിട്ടുണ്ട്. ഏപ്രിൽ നാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ചിത്രം ഏറെ നിഗൂഢതകൾ നിറഞ്ഞതാകും എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് ട്രെയ്ലർ ആരംഭിക്കുന്നത്. അവിടെ നിന്ന് ട്രെയ്ലറിലെ ത്രില്ലിങ്ങ് രംഗങ്ങൾ ആരംഭിക്കുന്നു. സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും ലഭിച്ച എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ പശ്ചാത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് എസ്. സഞ്ജീവാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക