ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെതിരെ കേസെടുത്തു. പേരിനൊപ്പം ഐഎഎസ് പദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസെടുത്തത്. ഐപിസി 170 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് സരിനെതിരെ കേസെടുത്തത്. അഞ്ചു കൊല്ലം മുന്‍പ് രാജിവെച്ച സരിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണ വിഭാഗം നിരീക്ഷക സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഐഎഎസ് പോസ്റ്ററുകളില്‍ ഉപയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് സരിന്റെ വിശദീകരണം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക