മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബറോസ്. ചിത്രത്തിന്റെ ആദ്യദിന ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ആദ്യ ദിനത്തിലെ ഒരു ലൊക്കേഷന്‍ വീഡിയോകൂടി പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും, ക്യാമറാമാനൊപ്പമിരുന്ന് മോണിറ്ററിൽ സീനുകൾ വിലയിരുത്തുന്നതും, ആക്ഷനും കട്ടും പറഞ്ഞ് അടിമുടി സംവിധായകന്റെ റോളിലേക്ക് മാറിയ മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം.
https://www.facebook.com/watch/?v=498761231263850
പ്രതികരിക്കാൻ ഇവിടെ എഴുതുക