കുണ്ടറ: ഒരു വാഹനത്തില്‍ വന്ന് തന്നെ ചിലര്‍ ആക്രമിച്ചെന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. മന്ത്രി പറയുന്നത് മന്ത്രിയോട് ചോദിക്കണം. തന്റെ ജീവന് അപായപ്പെടുത്താന്‍ ശ്രമിച്ചു. തന്നെ കസ്റ്റഡിയില്‍ എടുത്തോയെന്ന് പൊലീസിനോടു ചോദിക്കാം.
എന്നെത്തന്നെ ഞാന്‍ കത്തിക്കാനാണെങ്കില്‍ അമേരിക്കയില്‍ നിന്ന് ഇവിടെ വരേണ്ടതില്ലായിരുന്നുവെന്നും ഷിജു വർഗീസ് ചോദിച്ചു.
കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ ഇലക്ഷന് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തോടായിരുന്നു ഷിജു വര്‍ഗീസിന്റെ പ്രതികരണം. കാറില്‍ മണ്ണെണ്ണയുമായി സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് വന്നത് കണ്ടെത്തിയെന്നും മന്ത്രി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക