ലൈംഗികത ആസ്വാദ്യകരമാക്കാനും സ്റ്റാമിന കൂട്ടാനും പുരുഷന്മാർ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. ഉത്കണ്ഠ അകറ്റി പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കാൻ ചില കാര്യങ്ങൾ അറിയണം.
1. ദിവസവും സെക്സ് ചെയ്യുന്നവർ പുതുമ നിലനിർത്താൻ പുതിയ രീതികൾ പരീക്ഷിക്കാം. ഇതിനായി പങ്കാളിയോട് ലൈംഗിക കല്പനകളെപ്പറ്റി സംസാരിച്ചു നോക്കൂ. ഇതും പുതിയ ഉണർവ് നൽകും.
2. സമ്മർദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും. വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക ഇവയെല്ലാം ഉത്കണ്ഠയും സമ്മർദവും അകറ്റാനും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.
3. പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്കു നയിക്കും. പുകവലി ഉപേക്ഷിച്ചാൽ ലൈംഗിക ജീവിതം മെച്ചപ്പെടുത്താം.
4. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കാൻ കഫീൻ കാരണമാകുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സ്ഖലനപ്രശ്നങ്ങൾ പരിഹരിക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും ഒരു കപ്പ് കാപ്പി സഹായിക്കും.
5. ഇടയ്ക്ക് പങ്കാളിയുമൊത്ത് യാത്ര പോകുന്നത് ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കും
വ്യായാമം മുടക്കരുതേ
6. പതിവായി വ്യായാമം ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. ദിവസം മുപ്പതു മിനിറ്റ് നന്നായി വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക.
7. വാഴപ്പഴം കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക