ബോളിവുഡ് താരം കത്രീന കൈഫിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ താരം വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാനും താരം അറിയിച്ചിട്ടുണ്ട്.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് താന്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആരാധകരുടെ പിന്തുണയ്ക്കും കത്രീന നന്ദി അറിയിച്ചു.
‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പരിശോധന ഫലം ലഭിച്ചപ്പോള്‍ തന്നെ ഞാന്‍ ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഉടന്‍ തന്നെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായിരിക്കും.
ടോക്ടര്‍ നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും ഞാന്‍ കൃത്യമായി തന്നെ പാലിക്കുന്നുണ്ട്. ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിക്കു’.
അക്ഷയ് കുമാര്‍, അമീര്‍ ഖാന്, ഗോവിന്ദ, ആലിയ ഭട്ട്, എന്നീ ബോളിവുഡ് താരങ്ങള്‍ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ച താരമാണ് കത്രീന കൈഫ്. കൊമേഡിയന്‍ കുനാല്‍ കമ്രക്കും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക