രാജസ്ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 വിചാരണത്തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. ജോധ്പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞു സെല്ലിലേക്ക് മടങ്ങും വഴി ഇവർ ആദ്യം മുളകുപൊടി കണ്ണിലെറിയുകയും പിന്നീട് ജയിൽ വാർഡന്മാരെ ആക്രമിക്കുകയായിരുന്നു.
ലഹരി കേസുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരാണ് ജയിൽ ചാടിയവർ. കൂടാതെ മൂന്നു പേർ ബീഹാറികളും മറ്റുള്ളവർ ജോധ്പൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക