രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും.
1. പ്രമേഹമുള്ളവർ ജ്യൂസുകൾ കുടിക്കുന്നത് ഒഴിവാക്കുക. ജ്യൂസിലെ പഞ്ചസാരയുടെ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കും. ഇത് ഹൈപ്പർ ഗ്ലൈസീമിയയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഫ്രക്ടോസ് കരളിനെ ബാധിച്ചേക്കും. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ടെപ്പ് 2 പ്രമേഹം എന്നിവയ്ക്ക് കാരണമാകും.
2. വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത, ബേക്കറി പലഹാരങ്ങൾ എന്നിവ പ്രമേഹ രോഗികൾ കഴിക്കരുത്. ഉയർന്ന ഗ്ലൈസെമിക് സൂചികയും തലച്ചോറിന്റെ പ്രവർത്തനവും കുറയുന്നത് പ്രമേഹരോഗികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും
3. പ്രത്യേക ഫ്ളേവറുകൾ ചേർത്ത തൈര് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും
4.ഫ്രഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും
5. പോഷകങ്ങൾ ധാരാളമുള്ളതിനാൽ പാൽ ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. എന്നിരുന്നാലും, പ്രമേഹരോഗികൾ പാൽ കഴിക്കുന്നത് അത്ര നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക