ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിനു വേണ്ടി കമ്പനി ചിലവഴിയ്ക്കുന്നത് 175 കോടി രൂപയെന്ന് വിവരം. കഴിഞ്ഞ ഒരു വർഷത്തെ കണക്കാണിത്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് 2020 ല്‍ 23 മില്യണ്‍ ഡോളര്‍ ചിലവഴിച്ചത്രേ…! സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനു സമര്‍പ്പിച്ച പട്ടികയിലാണ് ഈ വിവരം നൽകിയിരിയ്ക്കുന്നത്.
‘സുക്കര്‍ബര്‍ഗ് എന്നാല്‍ അത് ഫേസ്ബുക്ക് തന്നെയാണ്. അതു കൊണ്ട് അദ്ദേഹത്തെ ഞങ്ങളൊരു അദ്വിതീയ സ്ഥാനത്ത് കാണുന്നു. ലോകത്തെ ഏറ്റവും അംഗീകൃത എക്സിക്യൂട്ടീവുകളില്‍ ഒരാളാണ് സുക്കര്‍ബര്‍ഗ്, ഞങ്ങളുടെ ഉപയോക്തൃ അടിത്തറയുടെ വലുപ്പത്തിന്റെയും ആഗോള മാധ്യമങ്ങള്‍, നിയമനിര്‍മ്മാണ, നിയന്ത്രണ ശ്രദ്ധ എന്നിവയിലേക്കുള്ള ഞങ്ങളുടെ തുടര്‍ച്ചയായ എക്സ്പോഷറിന്റെയും ഫലമായി അദ്ദേഹം ചിന്തിക്കുന്നതിനും അപ്പുറത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്,’ ഫേസ്ബുക്ക് കുറിച്ചു.
വൈന്‍ നിറത്തിലുള്ള സാരിയില്‍ സുന്ദരിയായി നവ്യാ നായര്‍
2020 ലെ യുഎസ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോൾ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ നോണ്‍ എംപ്ലോയ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും ഡയറക്ടര്മാര്ക്കുമുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ശമ്പള ഇനത്തില്‍ സുക്കര്‍ബര്‍ഗ് വാങ്ങുന്നത് ഒരു ഡോളര്‍ മാത്രമാണെങ്കിലും ബോണസ് പേയ്മെന്റുകള്‍, ഇക്വിറ്റി അവാര്‍ഡുകള്‍, അല്ലെങ്കില്‍ മറ്റ് പ്രോത്സാഹനങ്ങള്‍ക്ക് എല്ലാം അദ്ദേഹത്തിന് അര്‍ഹതയുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക