എടക്കര: ബ്യൂട്ടി പാര്‍ലറില്‍ മലമ്ബാമ്ബ് കയറി. സാധനങ്ങള്‍ വച്ചിരുന്ന റേക്കില്‍ ചുരുണ്ടുകൂടിക്കിടന്ന പാമ്ബിനെ തുണിയാണെന്നു കരുതി ജീവനക്കാരി പിടിച്ചപ്പോള്‍ ഇളകിയതോടെയാണ് പാമ്ബാണെന്ന് അറിയുന്നത്.
ടൗണിലെ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 6 അടി നീളവും 8 കിലോഗ്രാമോളം തൂക്കവുമുള്ള പാമ്ബിനെ ട്രോമാകെയര്‍ വൊളന്റിയര്‍ പാലാങ്കര ഹംസയാണു പിടികൂടിയത്.
അതേസമയം കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ബ്യൂട്ടി പാര്‍ലറിന്റെ ശീതീകരിച്ച മുറിക്കുള്ളില്‍ എങ്ങനെയാണ് മലമ്ബാമ്ബ് കയറിക്കൂടിയതെന്നതില് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക