നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങൾ. കോവിഡ് ബാധിച്ചതിനു പിന്നാലെ ന്യൂമോണിയ കൂടി ബാധിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് നെഗറ്റീവായി; ഇന്ന് ആശുപത്രി വിടും
ഇപ്പോൾ ന്യൂമോണിയ നിയന്ത്രണ വിധേയമായതിനാല്‍ അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മുറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള ആളായതിനാലാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെ ഐസിയുവിലാക്കിയത്.
വിഷു ദിനത്തില്സുരേഷ്ഗോപിയുടെ കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക