കോവിഡ് കൂടുതലുള്ള പ്രാദേശിക മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ലാ മജിസ്ട്രേട്ടുമാർക്ക് അനുമതി. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് നൽകി.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ പൊതുവിതരണ സംവിധാനം തകരാറിലാകാതിരിക്കാൻ സിവിൽ സപ്ളൈസ് വകുപ്പ്, ഹോർട്ടികോർപ്, കെപ്കോ, മത്സ്യഫെഡ്, മിൽമ സ്ഥാപനങ്ങൾ സംയുക്തമായി ഓൺലൈൻ/മൊബൈൽ വിതരണ സംവിധാനം നടപ്പാക്കും. ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല.
മതപരമായ സാമൂഹ്യ കൂട്ടായ്മകൾ പരമാവധി ഒഴിവാക്കാൻ മതമേലധ്യക്ഷന്മാരും ജില്ലാ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടം കൂടിയുള്ള ഇഫ്താർ വിരുന്നുകളും മറ്റും ഒഴിവാക്കണം. ഹോട്ടലുകൾക്ക് രാത്രി ഒമ്പതുവരെയാണ് അനുമതി. ഹോം ഡെലിവറി, ടെയ്ക്ക് എവെ പ്രോത്സാഹിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക