തിരുവനന്തപുരം: ദേശീയപാതയിലെ അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഹൈവേ പട്രോള്‍ പോലീസ് സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഹൈവേ പോലീസ് പട്രോള്‍ വാഹനങ്ങളില്‍ അഡീഷണല്‍ എസ്പി, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, ഡിവൈഎസ്പിമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ യാത്രചെയ്ത് പരിശോധന നടത്തും.
മദ്യപിച്ചു വാഹനമോടിക്കല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ് എന്നിവ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഹൈവേ പോലീസ് പട്രോള്‍ സംഘങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക