തിരുവനന്തപുരം: ന്യൂതിയേറ്റര്‍ റോഡിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടുറോഡില്‍ പായ വിരിച്ച് പ്രതിഷേധിച്ച് യുവാക്കള്‍. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് യുവാക്കളെ തമ്പാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീമോന്‍ കല്ലുപുരയ്ക്കല്‍ (38), അജു കെ. മധു (27) എന്നിവരാണ് തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജില്‍ പായ വിരിച്ചുകിടന്നത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. നടുറോഡില്‍ പായ വിരിച്ച് കിടന്നതിനും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനും കേസെടുത്തശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം ന്യൂതിയേറ്റര്‍ റോഡില്‍ കട്ടിലില്‍ കിടന്ന് ജീമോന്‍ കല്ലുപുരയ്ക്കല്‍ പ്രതിഷേധിച്ചിരുന്നു. ന്യൂതിയേറ്റര്‍ റോഡിനെ മാലിന്യക്കുളമാക്കിയ ഓടകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക