തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്. മകന് വി.എ.അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്നും കരുതലും അച്ചടക്കവും അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാക്സിന് സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക