ഇനി കളർ പടങ്ങൾ എളുപ്പത്തിൽ പകർത്താം. ഫോട്ടോ പ്രേമികൾക്ക് സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കളർ ഫോട്ടോകൾ നല്ല ക്വാളിറ്റിയോടെ നമുക്ക് ശേഖരത്തിൽ സൂക്ഷിക്കാം. ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. ഉയർന്ന നിലവാരമുള്ള ടെക്സ്ചർ ബോഡിയും സിൽവർ ആക്സന്റുകളും ഉള്ള ക്ലാസിക് ക്യാമറ ഡിസൈനുമാണ് ഈ ക്യാമറയുടെ പ്രധാന ഡിസൈൻ സവിശേഷതകൾ.
ഓട്ടോമാറ്റിക് എക്സ്പോഷർ, സെൽഫി മോഡ് എന്നിവയടക്കമുള്ള ആകർഷകമായതും വ്യത്യസ്തമായതുമായ സവിശേഷതകളുമായാണ് ഈ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. ഫിലിം ഡെവലപ്പ് ചെയ്യാൻ ഈ ക്യാമറ എടുക്കുന്ന സമയം ഏകദേശം 90 സെക്കൻഡ് വരെയാണ് എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 40 ക്യാമറയ്ക്ക് 60 എംഎം ഇൻസ്റ്റാക്സ് ലെൻസാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക