റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റനുമായ എം. എസ് ധോനിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നു നടത്തിയ പരിശോധനയിലാണ് ധോണിയുടെ അച്ഛന് പാന്‍ സിങ്ങിനും അമ്മ ദേവികാദേവിയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.
ഇരുവരേയും റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എ ട്വീറ്റ് ചെയ്തു. നിലവില്‍ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ട്വീറ്റില്‍ പറയുന്നു. റാഞ്ചിയിലെ പള്‍സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് രണ്ടു പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ചെന്നൈ ടീമിനൊപ്പം മുംബൈയിലാണ് ധോണിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക