കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും എത്താതെ പുറത്തായ ചെന്നൈയെ അല്ല പുതിയ സീസണില്‍ കാണുന്നത്. അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എം.എസ് ധോണിയുടെ ചെന്നൈയുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി പുതിയ സീസണില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധോണി.
‘കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ ഒന്നും തന്നെ ഇത്തവണ ചെയ്യുന്നില്ല. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴും നിങ്ങളുടേതായ പാത പിന്തുടരുകയാണെങ്കില് കൂടുതല്‍ ബഹുമാനം ലഭിക്കും. ഇതാണ് താരങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍കിയതെന്നു ഞാന്‍ കരുതുന്നു.’
‘താരങ്ങളാണ് ക്രെഡിറ്റ് അര്‍ഹിക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇത്തവണത്തെ ആദ്യ കളിയില്‍ ടീമിലെ എല്ലാവരും സമ്മര്ദ്ദത്തോടെയാവാം കളിച്ചിരിക്കുക. സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ മാറിക്കൊണ്ടിരിക്കും. ചില മല്‍സരങ്ങളില്‍ ഒരുപാട് റണ്‍സ് പിറക്കും. ചിലതിലാവട്ടെ കുറഞ്ഞ സ്കോര്‍ മാത്രമേ നമുക്കു കാണാന്‍ കഴിയൂ’ ധോണി വ്യക്തമാക്കി.
ഇന്നലെ നടന്ന മത്സരത്തില്‍ സീസണില്‍ ഇതുവരെ പരാജയമറിയാതെ മുന്നേറിയ ബാംഗ്ലൂരിനെ ചെന്നൈ 69 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ചെന്നൈ ബാംഗ്ലൂരിന് മുന്നില്‍ വെച്ചത്. ബാംഗ്ലൂരിന്റെ മറുപടി 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക