തൃശൂര്‍: ക്രിമിനല്‍ കേസ് പ്രതിയില്‍ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ പോലീസുകാരന് അനൂപ് ലാലനെ തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി സസ്പെന്‍ഡ് ചെയ്തു.
കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായ പ്രതി മാര്‍ട്ടിന്റെ പക്കല്‍ നിന്ന് മുന്‍പ് കഞ്ചാവ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൈക്കൂലി വാങ്ങിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മാര്‍ട്ടിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോളാണ് പോലീസുകാരനുമായുള്ള ബന്ധം വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക