ഒരാള്‍ തന്നെ ആക്രമിച്ച അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. തന്നോട് മോശമായി പെരുമാറിയ ആളെ തനിക്ക് അടിക്കേണ്ടി വന്നുവെന്നും തുടര്‍ന്ന് അയാള്‍ തിരിച്ച് ആക്രമിച്ചുവെന്നും മാധ്യമങ്ങളോട് ഫാത്തിമ സന പറഞ്ഞു.
‘ജിമ്മില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് ഒരാള്‍ എന്നെ തുറിച്ച് നോക്കി . എന്താണ് നോക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് അയാളുടെ താത്പര്യമാണെന്ന് മറുപടി പറഞ്ഞു.
അങ്ങനെയെങ്കില്‍ അടി കിട്ടുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അടിയ്ക്കാന്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളെ അടിക്കുകയും ചെയ്തു. പെട്ടെന്ന് അയാള്‍ എന്നെ ഇടിച്ചു. കുറച്ച് നേരത്തേക്ക് എന്റെ കണ്ണിലാകെ ഇരുട്ട് കയറി.
ഞാന്‍ എന്റെ അച്ഛനെ വിളിച്ച് സംഭവം പറഞ്ഞപ്പോള്‍ അച്ഛന് കുറച്ച് പേരെ വിളിച്ച് സംഭവസ്ഥലത്ത് എത്തുകയായിരുന്നു,’ ഫാത്തിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക