തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന അവസ്ഥയില്‍ മാസ്ക് ധരിക്കേണ്ടതിന്റെ
ആവശ്യകത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്ത സമ്മേളനത്തില്‍ ഡബിള്‍
മാസ്കിന്റെ പ്രധാന്യവും, ഇതിന് വേണ്ടി എല്ലാ തുറയിലുള്ള ആളുകളും ബോധവത്കരണം നടത്തണമെന്നും
വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മാസ്കുകളുടെ ശാസ്ത്രീയ ഉപയോഗം കൊവിഡിനെ തടയാന്‍ എത്രത്തോളം ഉപകാരപ്രഥമാണ് എന്നതാണ്
പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വീടിന് പുറത്ത് എവിടെയും ഡബിള്‍ മാസ്ക് ഉപയോഗിക്കുന്നത്
പ്രധാനമാണെന്ന് പലതവണ വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട കാര്യമായതിനാല്‍ ഈ കാര്യം വീണ്ടും
ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍ മാസ്ക് എന്നത് രണ്ട് തുണ മാസ്ക് ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍
മാസ്ക് ധരിക്കുക എന്നതാണ്.
ഇത്തരത്തില്‍ മാസ്കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടയ്ക്ക് ശൂചീകരിക്കുന്നതും കൊവിഡ് രോഗബാധ തടയാന്‍ സഹായിക്കും. മാസ്ക് ധരിക്കുന്നതിന്റെ പ്രധാന്യം ജനങ്ങളെ ബോധവത്കരിക്കാന്‍
വ്യക്തികളും സംഘടനകളും മുന്നോട്ട് വരണം. സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും,
മതമേലധ്യക്ഷന്മാരും, സാഹിത്യകാരന്മാരും, രാഷ്ട്രീയ നേതാക്കളും, മാധ്യമപ്രവര്‍ത്തരും എല്ലാം
ഇതിന്റെ ബോധവത്കരണത്തിന് മുന്നോട്ട് വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക