കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി മിസോറാം. തലസ്ഥാനമായ ഐസ്വോളടക്കമുള്ള 11 ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. നാളെ രാവിലെ 4 മണി മുതലാണ് അടച്ചിടൽ ആരംഭിക്കുക. സംസ്ഥാനത്ത് ജനസഞ്ചാരമടക്കം തടഞ്ഞുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും ഐസ്വോള്‍ മുനിസിപ്പാലാറ്റിക്ക് കീഴിലുള്ളവരും മറ്റു ജില്ലയിലുള്ളവരും വീടിന് പുറത്തേക്ക് ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും മിസോറാം ചീഫ് സെക്രട്ടറിയുമായ ലാല്നണ്മവിയ പറയുന്നു
കോവിഡ് മുക്തയായി നടി സമീറ റെഡ്ഡി , സന്തോഷം പങ്കുവച്ച് താരം
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായ രീതിയില്‍ കുതിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ സംസ്ഥാനത്തിന് അകത്ത് സഞ്ചരിക്കുന്നതിനും പുറത്തേക്ക് പോവുന്നതും അനുവദിക്കുന്നതല്ല. അതേസമയം അവശ്യ സര്‍വീസുകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക