ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ കോവിഡ് ബാധിച്ച് വീട്ടുനിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ലഖ്നൗവിലെ കൃഷ്ണനഗര്‍ മേഖലയിലുള്ള 60 വയസുകാരനായ അരവിന്ദ് ഗോയലും അദ്ദേഹത്തിന്റെ മകനുമാണ്മരിച്ചത്.
കോവിഡ് പോസിറ്റീവായിരുന്ന ഇരുവരും ദിവസങ്ങള്‍ക്ക് മുമ്ബ് മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചതോടെയായിരുന്നു സംഭവം പുറംലോകം അറിയുന്നത്. അതേസമയം, വീട്ടില്‍ മാനസിക രോഗിയായ ഒരാളെ ജീവനോടെ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക