കൊവിഡ് രണ്ടാം തരംഗം നമ്മുടെ സംസ്ഥാനത്ത അതിശക്തമായി തുടരുകയാണ്. ഈ അവസ്ഥയിൽ എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കുക എന്ന സന്ദേശവുമായി മോഹൻലാൽ.
ബ്രേക്ക് ദി ചെയിൻ കാമ്പെയിന്റെ ഭാഗമായി തന്റെ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ ഓർമ്മപ്പെടുത്തൽ.
‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ. നാടോടിക്കാറ്റിലെ ദാസൻ എന്ന മോഹൻലാൽ കഥാപാത്രത്തെ ഉൾപ്പെടുത്തിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങളും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക