തിരുവനന്തപുരം: വെള്ളറടയില്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയെയും, കാമുകന് മൈലച്ചല് സ്വദേശി സുബിത്ത് (21) നെയും വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയോട് പ്രണയം നടിച്ച് വീട്ടിലെത്താറുള്ള സുബിത്ത് കുട്ടിയുടെ അമ്മയുമായി ഇഷ്ടത്തില്‍ ആകുകയും അമ്മയുമായി ഒളിച്ചോടുകയുമായിരുന്നു. യുവാവ് വീട്ടില്‍ വരുന്ന സമയത്ത് അമ്മയുടെ ഒത്താശയോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.അമ്മയുമായി നാടുവിട്ടതിനു ശേഷം പെണ്‍കുട്ടിയും യുവാവുമായി അകന്നു.
എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് കാരക്കോണത്ത് ആശുപത്രിയില്‍ വന്ന പെണ്‍കുട്ടിയെ ഇയാള്‍ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ ഇയാളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയേയും പെണ്‍കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക