ഇസ്ലാം മതത്തിൽ സ്ത്രീകളിലെ ചേലാകർമ്മം ഇല്ലെന്ന് സംവിധായകൻ ഒമർ ലുലു. തിരുവനന്തപുരത്തെ തന്റെ ജമാഅത്തിലടക്കം സ്ത്രീ സുന്നത്ത് നടക്കാറുണ്ടെന്ന ബിരിയാണി സംവിധായകൻ സജിൻ ബാബുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം നുണ പറയരുതെന്നും ഒമർ ലുലു പറയുന്നു.
സിനിമയുടെ പ്രമോഷൻ വേണ്ടിയാണ് എങ്കിലും ഇങ്ങനെ കളവ് പറയരുത് സ്ത്രീകളിലെ ചേലാകർമ്മം ഇസ്ലാം മതത്തിന്റെ ഭാഗമല്ല മുസ്ലിങ്ങൾക്കിടയിൽ ഇല്ല.
ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സജിൻ ബാബു സ്ത്രീ സുന്നത്തിനെക്കുറിച്ച് സംസാരിച്ചത്. ‘എല്ലാ മുസ്ലിം ജമാഅത്തിലും ഒസ്സാനും ഒസ്സാത്തിയും ഉണ്ടാകാറുണ്ട്. പുരുഷ സുന്നത്ത് ചെയ്യുന്നത് ഒസ്സാനും സ്ത്രീ സുന്നത്ത് ചെയ്യുന്നത് ഒസ്സാത്തിയുമാണ്. തിരുവനന്തപുരത്ത് എന്റെ ജമാഅത്തിലടക്കം ഇപ്പോഴും അങ്ങനെ നടക്കുന്നുണ്ട്’, സജിൻ ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക