രമേഷ് പിഷാരടി പ്രചരണത്തിനുപോയിടത്തെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു എന്നത് ഉയര്‍ത്തിയാണ് നടനെതിരെ ട്രോളുകള്‍ നിറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒപ്പം നിന്ന നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രമേഷ് പിഷാരടിക്ക് നന്ദി പറഞ്ഞ് എംഎല്‍എ ഷാഫി പറമ്പില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നടന് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് രമേശ് പിഷാരടിയ്ക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. അതിനിടെ ഷാഫിയുടെ പ്രതികരണം ഏറെ പ്രസക്തമാണ്.
‘അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.’ എന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.
നന്ദി പിഷാരടി .
ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്.
അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക