കൊട്ടാരക്കര: കാറിൽ കടത്താൻ ശ്രമിച്ച നാലു കിലോ കഞ്ചാവ് പോലിസ് പിടികൂടി. എംസി റോഡിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന പോലിസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
കെഎൽ 11 എജെ 3796 നമ്ബരുളള ഇന്നോവ കാർ. എംസി റോഡിൽ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപം വാഹന പരിശോധന നടത്തിയിരുന്ന പോലിസ് സംഘത്തെ കണ്ട് നിർത്താതെ പോവുകയായിരുന്നു.
പോലിസ് പിന്തുടർന്നതോടെ പ്രതികള്‍ ഗോവിന്ദമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് വണ്ടിയിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർക്കായി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് പ്രത്യേക സജ്ജീകരിച്ച അറയിൽ നിന്ന് നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.കോട്ടാത്തല സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക