രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുകയാണ്. പല സംസ്ഥാനങ്ങളും അടച്ചിടലിലേയ്ക്ക് കടന്നു. കേരളം , തമിഴ്നാട്, കർണാടക, തുടങ്ങി മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയാണ്. രാജ്യതലസ്ഥാനത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമ്പൂർണ വിജയമാണെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാം, അനുമതി നൽകി അമേരിക്ക
ലോക്ക്ഡൗൺ വിജയകരമാണെന്നും കോവിഡ് കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും ഓക്സിജന്‍ ബെഡുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കണമെന്നും എല്ലാവരേജ്എം വാക്സിനേറ്റ് ചെയ്യാനുള്ള പദ്ധതിയുണ്ടാക്കണമെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ ഇനി ഓക്സിജന്‍ ബെഡുകള്‍ക്കോ ഐസിയു ക്ഷാമമോ ഉണ്ടാകില്ലെന്നും കെജ്രിവാള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക