സംസ്ഥാനത്ത് കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണുള്ളത്. കോവിഡ് മഹാമാരിയ്ക്കൊപ്പം സംസ്ഥാനത്ത് വേനൽമഴ കൂടി ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വേനൽമഴ ശക്തമാക്കാനും തുടരാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇന്നും നാളെയും ഇടുക്കിയിലും വെള്ളിയാഴ്ച തിരുവനന്തപുരത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായിരിക്കുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നൽകി. കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടൈന്നും മുന്നറിയിപ്പുണ്ട്.
തെരുവിൽ കഴിയുന്നവർക്ക് സുരക്ഷിത കേന്ദ്രങ്ങളൊരുക്കി കണ്ണൂര്‍ കോര്പ്പറേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക