കൊച്ചി: കേരളം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കോവാക്സിന് കൊച്ചിയില്‍ എത്തിച്ചു. വാക്സിന് ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യവകുപ്പിന് കൈമാറിയ ശേഷം വിതരണത്തിനായി ഡോസുകള്‍ ജില്ലകളിലേക്ക് എത്തിക്കും.
25 ലക്ഷം ഡോസ് വാക്സിനാണ് കേരളം ഭാരത് ബയോടെക്കിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനി ബാക്കി ഡോസേജുകള്‍ എത്താന്‍ വൈകിയേക്കുമെന്നാണ് ബംഗളുരു ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മാതാക്കളായ ഭാരത് ബയോടെക് നേരിട്ട് വാക്സീന് വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലും കേരളമില്ല.
ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഛത്തിസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീന് വിതരണം ചെയ്യുന്നത്. കര്‍ണാടവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിട്ട് സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക