ഇന്ത്യൻ 2 ആരാധകരേമ്പാടും കാത്തിരിക്കുന്ന ചിത്രമാണ്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടു പോകുകയാണ്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശങ്കർ. സിനിമയുടെ ചിത്രീകരണം നീണ്ടു പോകാൻ കാരണം കമല്‍ ഹാസനും നിര്‍മാണ കമ്പനി ലൈക്ക പ്രൊഡക്ഷന്‍സുമാണെന്ന് സംവിധായകന് ശങ്കര്‍ പറയുന്നു. എന്നാൽ, ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിയ്ക്കുന്നത് ശങ്കര്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആരോപണം.
ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതിയ്ക്ക് ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. സംവിധായകനും നിര്‍മാതാവും പരസ്പരം ഇരുന്ന് സംസാരിച്ച് പ്രശ്നപരിഹാരം കാണുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ പ്രശ്ന പരിഹാരമായി കാണുന്നുള്ളുവെന്ന് കോടതി നിർദേശിച്ചു. മേക്കപ്പ് അലര്‍ജിയുള്ള ആളാണ് കമൽ. മാത്രമല്ല, ക്രെയിന്‍ അപകടം സംഭവിച്ചു. ഷൂട്ടിങ് വൈകാന്‍ അതും ഒരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു.
‘എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ തീവണ്ടി സിനിമയുടെ പേരും ഞാനും തമ്മില്‍ ഒരു ബന്ധമുണ്ട്’; സംയുക്ത മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക