സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി തന്നെ എല്ലാ റോഡുകളുടെയും പണി പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശം നൽകി. കാലവർഷം തുടങ്ങുന്നതിനും മുൻപായി തന്നെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി. എല്ലാ റോഡുകളുടെയും പണികൾ പൂർത്തിയാക്കണം. പതിവായി കാലവർഷത്തിൽ പൊട്ടിപ്പൊളിയുന്ന റോഡുകളുടെ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനും നിർദേശം നൽകി.
കോവിഡ് നിയന്ത്രണം, കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെ.സി വേണുഗോപാൽ
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. കാലാവര്ഷങ്ങളിൽ റോഡുകൾ തകരുന്നത് പതിവായ ഇടങ്ങളുണ്ട്. ആയതിനാൽ തന്നെ തകർച്ച ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക