കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കൊവിഡ് വാർഡ് നാളെ (മെയ് 22 ശനിയാഴ്ച) രാവിലെ 11.30 ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളാണ് കൊവിഡ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്. വാർഡിൽ നാലു വെൻറിലേറ്ററുകൾക്ക് പുറമെ 12 ഐ സി യു കിടക്കകളും 30 ഓക്സിജൻ കിടക്കകളും സഞ്ജീകരിച്ചിട്ടുണ്ട്. കൂടാതെ രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വൈ എം സി എ ഹൃദയാരാമവുമായി ചേർന്ന് കൗൺസിലർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ മാനസികോല്ലാസത്തിനായി റെഡ് എഫ് എമ്മുമായി ചേർന്ന് മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക