അസമിലെ തേയില തോട്ടങ്ങളിൽ കോവിഡ് പടർന്ന് പിടിക്കുന്നുവെന്ന് റിപ്പോർട്ട്. തോട്ടങ്ങളിൽ നിന്ന് മാത്രമായി 1800ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 229 തേയില തോട്ടങ്ങളിലായി 1851 കോവിഡ് പോസിറ്റീവ് കേസുകളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആകെ 850 ഓളം പ്രധാന തേയില തോട്ടങ്ങളാണ് അസാമിലുള്ളത്. ഇതിനകം തന്നെ 214 ഫാക്ടറികൾ സർക്കാർ നിർദേശ പ്രകാരം കോവിഡ് കെയർ സെന്ററുകളായി മാറ്റിയിട്ടുണ്ട്. മെയ് 16 മുതൽ അസമിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം തേയില തോട്ടങ്ങളെ ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നിലവിൽ അയ്യായിരത്തിനടുത്ത് കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
‘എല്ലാക്കാലവും അടച്ചിടൽ പ്രായോഗികമല്ല’, മധ്യപ്രദേശിൽ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക