കോവിഡ് അതി തീവ്രമായ സാഹചര്യത്തിൽ അടുത്ത മാസം നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു. 2023 ലായിരിക്കും ഏഷ്യാ കപ്പ് നടത്തുക. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം നീട്ടിവെച്ചിരുന്നു. 2021ല്‍ ശ്രീലങ്കയില്‍ വച്ച് മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജൂണിൽ നടത്താനാണ് തീരുമാനമുണ്ടായിരുന്നത്. എന്നാൽ കോവിഡ് സാഹചര്യം വീണ്ടും രൂക്ഷമായതിനാൽ മാറ്റി വെക്കേണ്ട അവസ്ഥ ഉണ്ടാക്കുകയായിരുന്നു.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് (എസിസി) ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ജൂണില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസില്‍വ അറിയിക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന പ്രധാന നാല് ഏഷ്യന്‍ ടീമുകള്‍ക്കും നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ ടൂര്‍ണമെന്റ് 2023ലേക്ക് മാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക