സാമൂഹ്യ മാധ്യമത്തില്‍ പരിഹസിച്ച് കമന്റിട്ട ആള്‍ക്ക് മറുപടിയുമായി നടി ശ്രീയ രമേഷ്.കൊവിഡിനെ കുറിച്ച് എഴുതിയ ഒരു കുറിപ്പില്‍ ആയിരുന്നു പരിഹാസ കമന്റ്. വീടിനുള്ളില്‍ ആണേല്‍ എന്തിനാ ചേച്ചിയെ ഇത്രയും മേക്കപ്പ്, എന്ത് പ്രഹസനമാണ് എന്നായിരുന്നു കമന്റ്. അതേ നാണയത്തില്‍
തന്നെയായിരുന്നു ശ്രീയ രമേഷിന്റെ കമന്റ്.
ഒരു പെണ്ണ് വീട്ടില്‍ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താല്‍ അത് തോല്‍വി. എന്നാല്‍ ഒരു ആണ് കളറും അടിച്ച് വിഗ്ഗും വെച്ച് വീട്ടില്‍ ഫോട്ടോ എടുത്താല്‍ അത് ജയം, താനൊക്കെ എന്ത് ജീവികളാടോ എന്നായിരുന്നു ശ്രീയ രമേഷിന്റെ മറുപടി. ഒട്ടേറെ പേരാണ് ശ്രീയ രമേഷിനെ പിന്തുണച്ച രംഗത്ത്
എത്തിയത്. മാസ്ക് ഇടാത്തതിന് ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു.ഇപോഴും മാസ്ക് ഇടാത്തവും കൈകഴുകാത്തവരും ഉണ്ടെന്നായിരുന്നു ശ്രിയ രമേഷ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക