മണിമല: മണിമലയില്‍ റേഷന്‍ വാങ്ങാനായി വന്ന സ്ത്രീ നടന്നു വന്ന ക്ഷീണം മൂലം റേഷന്‍ കടയ്ക്കു സമീപം മാസ്ക് താഴ്ത്തി വച്ചിരുക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടുന്നത്. മണിമല പോലീസ് സ്റ്റേഷനില്‍ എത്തി പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ തന്റെ ദുരവസ്ഥ വെളിപ്പെടുത്തി. വയോധികനായ ഭര്‍ത്താവ് രോഗിയാണെന്നും കൊറോണ മൂലം തനിക്കു വീട്ടുജോലിക്കു പോലും പോകാനാകില്ലെന്നും പറയുകയും ചെയ്തു.
ഭര്‍ത്താവിനുള്ള മരുന്നു വാങ്ങാനുള്ള കാശുപോലുമില്ലാതെ ബുദ്ധിമുട്ടിയിരിക്കുന്ന തനിക്ക് പിഴ അടക്കാനുള്ള കാശില്ലെന്നും പറഞ്ഞ് ഈ സ്ത്രീ പേഴ്സ് തുറന്നു കാണിച്ചെങ്കിലും മണിമല പോലീസ് അതു വിശ്വസിക്കുവാന്‍ തയ്യാറാകാതെ ആ പേഴ്സ് പരിശോധിച്ചു.
മാസ്ക് വയ്ക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു ആ സ്തീയെ മനസിലാക്കി. നടന്നുവന്നതിന്റെ ക്ഷീണം മൂലമാണ് മാസ്ക് ഒന്നു താഴ്ത്തി ശ്വാസം വിട്ടതെന്ന് പറഞ്ഞെങ്കിലും പോലീസ് അതൊന്നും മുഖവിലയ്ക്കെടുത്തില്ല.
ആ പേഴ്സില്‍ പണമില്ലെന്ന് മനസിലായ മണിമല പോലീസ് സ്വന്തം പേഴ്സില്‍ നിന്നും മരുന്നിന് ഉള്ള പണം എടുത്ത് ആ സ്ത്രീയുടെ പേഴ്സില്‍ വച്ചുനല്കി. പോലീസും മനുഷ്യരാണ്. ചിലപ്പോള്‍ അവര്‍ക്കും തെറ്റുപറ്റാറുണ്ട്. മനുഷ്യപറ്റുള്ള മനസാക്ഷിയുള്ള നല്ല പോലീസും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക