ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഹിന്ദി)-1107: മോഡേൺ ഇന്ത്യൻ ലാംഗ്വേജിൽ (എം.ഐ.എൽ.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കിൽ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എൽ. പഠിച്ച ബി.എ. അല്ലെങ്കിൽ തത്തുല്യം. എം.ഐ.എൽ. ബിരുദം അല്ലെങ്കിൽ ഹിന്ദി സാഹിത്യ സമ്മേളൻ പ്രയാഗിൽനിന്ന് സാഹിത്യ രത്തൻ. ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയിൽ പരിജ്ഞാനവും സി.ബി.എസ്.ഇ. നൽകുന്ന സി.ടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്.
ട്രെയിൻസ് ഗ്രാജുവേറ്റ് ടീച്ചർ (നാച്ചുറൽ സയൻസ്)-1864, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (മാത്സ്)-2155, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യൽ സയൻസ്)-1131: ബിരുദം അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, നാച്ചുറൽ/ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് ഇവയിൽ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം. ഫിസിക്സ്/കെമിസ്ട്രി/ബയോളജി/ബോട്ടണി/സുവോളജി വിഷയം പഠിച്ചവർക്ക് ടി.ജി.ടി. (നാച്ചുറൽ സയൻസ്/ഫിസിക്കൽ സയൻസ്) തസ്തികയിലേക്കും ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ്/ഇക്കണോമിക്സ്/ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ജ്യോഗ്രഫി/സൈക്കോളജി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് സോഷ്യൽ സയൻസ് വിഭാഗത്തിലേക്കും അപേക്ഷിക്കാം. ട്രെയിനിങ് എജുക്കേഷൻ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കും. ഹിന്ദി പരിജ്ഞാനവും സി.ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്.
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ബംഗാളി)-1 (മെയിൽ): മോഡേൺ ഇന്ത്യൻ ലാംഗ്വേജിൽ (എം.ഐ.എൽ.) ബി.എ. (ഹോണേഴ്സ്). അല്ലെങ്കിൽ ഇലക്ടീവ് സബ്ജക്ടായി എം.ഐ.എൽ. പഠിച്ച ബി.എ. അല്ലെങ്കിൽ തത്തുല്യം എം.ഐ.എൽ. ബിരുദം. അല്ലെങ്കിൽ ഹിന്ദി സാഹിത്യ സമ്മേളൻ പ്രയാഗിൽനിന്ന് സാഹിത്യ രത്തൻ. ടീച്ചിങ്ങിൽ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയിൽ പരിജ്ഞാനവും സി.ബി.എസ്.ഇ. നൽകുന്ന സി.ടെറ്റ്. യോഗ്യതയുമുണ്ടായിരിക്കണം: 32 വയസ്സ്.
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി)-1: സീനിയർ സെക്കൻഡറി അല്ലങ്കിൽ തത്തുല്യം. 2 വർഷത്തെ എലമെന്ററി എജുക്കേഷൻ ഡിപ്ലോമ/നാലു വർഷത്തെ ബാച്ചിലർ ഓഫ് എലമെന്ററി എജുക്കേഷൻ/സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമ. അല്ലെങ്കിൽ ബിരുദവും രണ്ട് വർഷത്തെ എലമെന്ററി എജുക്കേഷൻ ഡിപ്ലോമയും: 30 വയസ്സ്.
അസിസ്റ്റന്റ് ടീച്ചർ (നഴ്സറി)-74: സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ്/ഇന്റർമീഡിയറ്റ് അല്ലെങ്കിൽ തത്തുല്യം. നഴ്സറി ടീച്ചർ എജുക്കേഷൻ പ്രോഗ്രാം ഡിപ്ലോമ/സർട്ടിഫിക്കറ്റ്. സെക്കൻഡറി ലെവലിൽ ഹിന്ദി പഠിച്ചിരിക്കണം: 30 വയസ്സ്.
ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്-278: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും: 18-27 വയസ്സ്.
കൗൺസിലർ-50: സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദം. കൗൺസിലിങ് സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ സൈക്കോളജി/കൗൺസിലിങ് സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദാനന്തരബിരുദം. ഹിന്ദി സെക്കൻഡറിതലത്തിൽ വിഷയമായി പഠിച്ചിരിക്കണം. ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ അഭിലഷണീയം: 30 വയസ്സ്.
ഹെഡ് ക്ലാർക്ക്-12: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും: 30 വയസ്സ്.
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി)-120: പ്ലസ്ടു പാസ്. രണ്ട് വർഷത്തെ പ്രൈമറി എജുക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ ഇ.ടി.ഇ./ജെ.ബി.ടി./ഡി.ഐ.ഇ.ടി./ബി.ഇ.ഐ.എഡ്. സർട്ടിഫിക്കറ്റ്. പത്താം ക്ലാസ്സിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. സി.ടെറ്റ് പാസായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.: 30 വയസ്സ്.
പത്വാരി-10: ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ പ്രൊഫിഷൻസിയും ഉർദു/ഹിന്ദി പരിജ്ഞാനവും അഭിലഷണീയം: 21-27 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി dsssb.delhi.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24.
പ്രതികരിക്കാൻ ഇവിടെ എഴുതുക