ഉമ്മുൽഖുവൈൻ: യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തിൽപെട്ടത്.
ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. ഷാർജ എത്തിസലാത്തിൽ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭർത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.
അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. മൃതദേഹം ഉമ്മുൽഖുവൈൻ ആശുപത്രി മോർച്ചറിയിൽ. അജ്മാനിൽ താമസിക്കുന്ന ഇവർ രാവിലെ ഹോട്ടൽ പരിസരത്തെ കടലിൽ കുളിക്കാൻ വന്നതായിരുന്നു.
നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക