സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാലുത്പാദനം നടക്കുന്നത് പാലക്കാട് ജില്ലയിലാണ്. കോവിഡ് പ്രതിസന്ധിയിലും 2020-21 വര്‍ഷത്തില്‍ 111430143 ലിറ്റര്‍ പാലാണ് 329 ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ പാല് ഉത്പാദനത്തില്‍ ഏഴ് ശതമാനം വർധനവ് ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കിയ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ചതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടാതെ, ജില്ലയിലെ 329 ക്ഷീരസംഘങ്ങളിലൂടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 24515 കര്‍ഷകര്‍ക്കായി 42.39 കോടി രൂപ വായ്പ നല്‍കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.38 കോടിയുടെ ധനസഹായവും കര്ഷകരിലേക്കെത്തിച്ചു.
ലോക ക്ഷീരദിനാചരണം ജൂണ്‍ ഒന്നിന്; മന്ത്രി ജെ. ചിഞ്ചുറാണി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും
ഗ്രാമീണ ക്ഷീര മേഖലയിലുള്ള വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലൂടെ 29.6 ലക്ഷം, തീറ്റപ്പുൽ കൃഷി വ്യാപനത്തിന് 71 ലക്ഷം, ക്ഷീര സംഘങ്ങൾക്ക് ആധുനികവത്കരണം, മൂലധനനിക്ഷേപം പദ്ധതികളിൽ 2.49 കോടി, മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ 3.27 കോടി, കാലിത്തീറ്റ സബ്സിഡി ഇനത്തിൽ 5.35 ലക്ഷം, പാൽ ഗുണ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 35 ലക്ഷം എന്നിങ്ങനെ കർഷകർക്ക് എത്തിക്കാൻ കഴിഞ്ഞതായും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക