ബോളിവുഡ് താര സുന്ദരി യാമി ഗൗതം വിവാഹിതയായി. ‘ഉറി: ദി സർജിക്കൽ സ്ട്രൈക്’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് താരത്തിനെ താലി ചാർത്തിയത്. സമൂഹമാധ്യമത്തിലൂടെ നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ‘ഹീറോ’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് യാമി ഗൗതം. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.
2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നവദമ്പതികള്‍ക്ക് ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, വാണി കപൂര്‍, ജാക്വലിന് ഫെര്‍ണാണ്ടസ്, നേഹ ധൂപിയ, ഭൂമി പട്നേക്കര്‍, ശോഭിത ധുലിപാല, വിക്രാന്ത് മസെയ് തുടങ്ങിയവരെല്ലാം ആശംസകള്‍ നേര്‍ന്നു. ആദിത്യ ധാറിന്റെ ആദ്യ സംവിധാന സംരംഭമായ ഉറിയില്‍ നായികയായി എത്തിയത് യാമി ഗൗതമായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക