കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെ നിരാഹാര സമരം ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന്റ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിരാഹാര സമരം 12 മണിക്കൂര്‍ നീളും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റ ആഹ്വാനപ്രകാരം രാവിലെ ആരംഭിച്ച നിരാഹാര സമരത്തിൽ ജനങ്ങള്‍ വീടുകളില്‍ വായമൂടിക്കെട്ടിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.
നിരാഹാരം അനുഷ്ഠിക്കുന്നതിനൊപ്പം വാഹനങ്ങള്‍ നിരത്തിലിറക്കാതെയാണ് ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൊഴിലാളികള്‍ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കുന്നില്ല. കപ്പല്‍ ജീവനക്കാരും പണി മുടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക