ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വം കേരളത്തിലെ പ്രശ്നങ്ങളുടെ പേരില്‍ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഡല്‍ഹിക്ക് പോയത്. തന്നെ വിളിച്ചുവരുത്തേണ്ട ആവശ്യം നേതൃത്വത്തിനില്ലെന്നും സുരേന്ദ്രന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗൂഢാലോചനയുടെ ഫലമാണ് സി.കെ. ജാനു വിവാദമെന്നും കെ സുരേന്ദ്രൻ പറഞ്ഞു . ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി. ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. ഘടകകക്ഷിനേതാവായ ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക