ലോക്ക്ഡൗൺ സമയത്തെ വിരസത മാറ്റാൻ പുതിയ പരിപാടിയുമായി കുഞ്ചാക്കോ ബോബൻ. മസ്തിഷ്ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്ക് വരെ ഇതിലുണ്ടാകുമെന്നും ലോക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും ചാക്കോച്ചന് പറഞ്ഞു.
ചാക്കോച്ചൻ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് കുഞ്ചാക്കോ ബോബൻ അറിയിച്ചത്.
കഴിഞ്ഞ ദിവസം താൻ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മസ്തിഷ്ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്ക് വരെ ഇതിലുണ്ടാകുമെന്നും ജൂൺ 16 വരെ ഈ ചലഞ്ച് തുടരുമെന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക